അഷ്ടമുടി : ടോസ് ഇട്ടു നേടിയ ത്യക്കരുവാ പഞ്ചായത്തു ഭരണത്തിൻ്റെ പരാജയം കോൺഗ്രസ്സ് ഡി.വൈ.എഫ്.ഐ യുടെ മേൽ അടിച്ചേൽപ്പിക്കരുതെന്ന് തൃക്കരുവ കോൺഗ്രസ്റ്റ് കമ്മിറ്റിയുടെ പരസ്യ പ്രസ്താവനയെ പരിഹസിച്ച് ഡി.വൈ.എഫ്.ഐ തൃക്കരുവാ മേഖലാ സെക്രട്ടറി ലാൽ കുമാർ ഫേസ്ബുക്കിൽ കുറിച്ചു.
പഞ്ചായത്ത് ഭരണം പരാജയമാണെന്നും ട്രിപ്പിൾ ലോക്ഡൗണിലും ടെസ്റ്റ് പോസിറ്റീവിറ്റി 40% ശതമാനത്തിന് മുകളിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ തൃക്കരുവാ പഞ്ചായത്ത് ഭരണത്തിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു.
LAL KUMAR'S FACEBOOK POST
ടോസ് ഇട്ടു നേടിയ ത്യക്കരുവാ പഞ്ചായത്തു ഭരണത്തിൻ്റെ പരാജയം മറച്ചു പിടിക്കാൻ DYFI യുടെ നെഞ്ചത്തോട്ടു കേറണ്ട ഊത്ത് കോൺഗ്രസ്സേ..............
പഞ്ചായത്ത് ഭരണം അമ്പേ പരാജയം...
ത്യക്കരുവയിൽ ടെസ്റ്റ് പോസിറ്റീവിറ്റി ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനു ശേഷവും 40%
കാഞ്ഞാഞ്ഞാവെളി PHC യിൽ കോവിഡ് രോഗികൾക്ക് ഉള്ള മരുന്ന് രണ്ടാഴ്ചയായി മുടങ്ങിയത് DYFI യും പാർട്ടിയും ഇടപെട്ട് എത്തിച്ചത് ഇന്നലെ...
കോവിഡിൻ്റെ ഒന്നാം തരംഗത്തിൽ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന കമ്യൂണിറ്റി കിച്ചൻ ഇതുവരെ തുടങ്ങുവാൻ സാധിക്കാത്ത പഞ്ചായത്തു ഭരണം........
CPIM കാഞ്ഞാവെളി ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാഞ്ഞാവെളിയിലും. ത്യക്കരുവാ ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ കരുവാ അമ്പലത്തിൻ്റെ ഓഡിറ്റോറിയത്തിലും പ്രവർത്തിക്കുന്ന സാമൂഹ്യ അടുക്കള വഴി ആണ് ഇപ്പോൾ ആഹാരത്തിനു ബുദ്ധിമുട്ടന്നവർക്ക് ഭക്ഷണംഎത്തിച്ചു നൽകുന്നത്.........
തൃക്കരുവയിലെ എല്ലാ വാർഡിലും ഒന്നും രണ്ടും വീതം യൂണിറ്റു കമ്മിറ്റിയുള്ള DYFl അതതു പ്രദേശത്ത് ഹെൽപ്പ് ടെസ്ക്ക് വഴിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പഞ്ചായത്ത് മൊത്തത്തിൽ പ്രവർത്തിക്കുന്നത് നാല് വാളൻറിയർ മാത്രമാണ്.... ചില പോക്കറ്റ് കേന്ദ്രത്തിൽ മാത്രം ഒതുങ്ങുന്ന നിങ്ങൾക്ക് DYFI യുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ കാണുമ്പോൾ അസൂയയും ചൊറിച്ചിലും തോന്നുന്നത് സ്വാഭാവികം.......
ഞാറയ്ക്കൽ കോവിഡ് മരണം നടന്ന വീട്ടിൽ സഹകരിച്ച പ്രസിഡൻറും വൈസ് പ്രെസിഡൻറും വാർഡ് മെമ്പറും എവിടെ ആണ് കോറൻ്റയിനിൽ ഇരിക്കുന്നത്. സ്വന്തം ഭാര്യയ്ക്കും കുഞ്ഞിനും കോവിഡ് വന്നിട്ടും പുറത്തു കറങ്ങി നടക്കുന്ന ഊത്ത്നേതാവിനെ വീട്ടിൽ ഇരുത്താൻ നിങ്ങൾക്ക് ആവില്ലേ..
ഇതൊക്കെ കൊണ്ടാണ് നിങ്ങൾ നന്നാവില്ല എന്നു പറയുന്നത്. സ്വന്തമായി ഒന്നും ചെയ്യാനില്ലാതെ ചെയ്യുന്നവരുടെ നെഞ്ചത്തോട്ട് കേറുന്ന വെറും തറ രാക്ഷ്ട്രീയം. പത്രത്തിൽ പേരും വാർത്തയും വരണമെങ്കിൽ DYFI യെയും അതിൻ്റെ ഉശിരൻമാരായ സഖാക്കളെയും രണ്ടു പറഞ്ഞാലെനേതാവിനു മൈലേജ് കിട്ടൂ എങ്കിൽ ആയിക്കോ... DYFl ത്യക്കരുവ യിലെ 16 വാർഡിലും അവിടുത്തെ ജനങ്ങൾക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്ത് കോവിഡ്പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും.......
അഭിവാദ്യങ്ങൾ സഖാക്കളെ