രാജ്യത്ത് ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു

0

പാട്‌ന : രാജ്യത്ത് ബ്ലാക്ക് ഫംഗസിസ് പിന്നാലെ വൈറ്റ് ഫംഗസും സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടരമായ വൈറ്റ് ഫംഗസ് നാല് പേരിലാണ് ഇതുവരെ സ്ഥിരീകരിച്ചിരിക്കുന്നത്. ബിഹാറിലെ പാട്നയിലാണ് നാല് കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാള്‍ അപകടകരമാണ്. ഇത് ഇത് ശ്വാസകോശത്തെയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെയും നഖങ്ങള്‍, ചര്‍മ്മം, ആമാശയം, വൃക്ക, തലച്ചോറ്, സ്വകാര്യ ഭാഗങ്ങള്‍, വായ എന്നിവയെയും ബാധിക്കുന്ന രോഗമാണ്.

ശ്വാസകോശത്തെ ബാധിക്കുന്നതുകൊണ്ട് തന്നെ കോവിഡ് പോലെ തന്നെ സമാനമായ അണുബാധയാണ്. നേരത്തെ രോഗികളുടെ എണ്ണവും കൂടുന്ന സാഹചര്യത്തില്‍ ബ്ലാക്ക് ഫംഗസിനെ സാംക്രമിക രോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

Post a Comment

0Comments
Post a Comment (0)