ജില്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവരെ അടിയന്തിരമായി ശസ്ത്രക്രിയക്ക് വിധേയയാക്കി. ഒരാഴ്ചയായി ശമനമില്ലാതെ തുടർന്ന കണ്ണിലെ മങ്ങലും അതിശക്തമായ തലവേദനയേയും തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് സാന്നിധ്യം മുൻപ് റിപ്പോർട്ട് ചെയ്തിതിരുന്നു. ഇക്കാര്യത്തിൽ കരുതൽ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടിയിരുന്നു.