ഇടവ : ഇടവയിൽ രണ്ടാം നിലയുടെ ടെറസിന് മുകളിൽ നിന്ന് അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും താഴെ വീണ് അമ്മ മരിച്ചു. നിസാര പരിക്കുകളോടെ കുഞ്ഞ് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11 മണിക്കാണ് സംഭവം. ഇടവ ജംഗ്ഷനിൽ നിന്ന് പാലയ്ക്കാവിലേക്ക് പോകുന്ന വഴിക്കു ഐ ഒ ബി ബാങ്കിന് സമീപമുള്ള ഫ്ലാറ്റിൽ താമസിച്ചിരുന്ന നിമ(25)യും ആറ് മാസം പ്രായമുള്ള നിഫയുമാണ് രണ്ടാം നിലയുടെ മുകളിൽ നിന്ന് താഴെ വീണത്. സാധാരണ എല്ലാ ദിവസവും കുഞ്ഞിനെ വെയില് കൊള്ളിക്കാൻ നിമ കുഞ്ഞിനേയും കൊണ്ട് മുകളിലേക്ക് പോകാറുണ്ട്. ഇന്നും അങ്ങനെ കൊണ്ട് പോയതാണെന്ന് പറയപ്പെടുന്നു. നിമയുടെ വിളി കേട്ട് താഴത്തെ നിലയിൽ ഉണ്ടായിരുന്ന നിമയുടെ അമ്മ മുകളിൽ ചെന്ന് നോക്കുമ്പോൾ മോളെയും കുഞ്ഞിനേയും കാണുന്നില്ല. താഴേക്ക് നോക്കുമ്പോൾ നിമയും കുഞ്ഞും നിലത്ത് കിടക്കുന്നത് കണ്ടു. അത് കണ്ട് നിലവിളിച്ചുകൊണ്ട് നിമയുടെ അമ്മ ബോധംകെട്ടു വീണു. നിലവിളി കേട്ട് ബാങ്ക് ജീവനക്കാരും നാട്ടുകാരും ഓടിക്കൂടി നിമയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. നിസാര പരിക്കെറ്റ കുഞ്ഞിനെ ചികിത്സ നൽകി വീട്ടിൽ കൊണ്ട് വന്നു. വീഴ്ചയിൽ നിമിഷയുടെ തല എതിർവശത്തുള്ള കെട്ടിടത്തിലെ സൺ ഷെയ്ഡിൽ ഇടിച്ചതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.നിമയുടെ ഭർത്താവ് വിദേശത്താണ്.
രണ്ടാം നിലയിൽ നിന്ന് അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞും താഴെ വീണ് അമ്മ മരിച്ചു. - mother and her six-month-old baby fell from the second floor and died.
March 18, 2021
0