യുവാവിനെ കെ.ഐ.പി. കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂയപ്പള്ളി പുന്നക്കോട് പൊയ്കവിള വീട്ടില്‍ റോയ്‌സണ്‍ (43) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടച്ചല്‍ ജംഗ്ഷന് സമീപം കെ.ഐ.പി. കനാലില്‍ സ്ഥാപിച്ചിട്ടുള്ള വലയിലെ ചവറുകള്‍ നീക്കം ചെയ്യാനെത്തിയ തൊഴിലാളികളാണ് റോയ്‌സന്റെ മൃതദേഹം കണ്ടത്. രാവിലെ ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയതാണന്ന് വീട്ടുകാര്‍ പറഞ്ഞു. മൃതദേഹത്തിന്റെ കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. എ. സി.പി ഉൾപ്പെടെയുള്ള പോലീസ് സംഘം സ്ഥലത്തെത്തുകയുണ്ടായി സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.