അഞ്ചൽ : തടിക്കാട് കണ്ണങ്കാവിൽ അൻസാർ മൻസിൽ സലീനയെയാണ് വീടിന്റെ അടുക്കളയിൽ പൊള്ള മറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. വർഷങ്ങൾക്ക് മുമ്പ് സലീനയുടെ ഭർത്താവ് ബഷീർ മരിച്ചു. മക്കളായ അൻസാർ, അൻവർ എന്നിവർക്കൊപ്പം താമസിച്ച് വരുക യായിരിന്നു സലീന. മക്കൾ വീട്ടിൽ ഇല്ലാത്ത സമയത്താണ് സലീനയെ അടുക്കളയിൽ തീ പൊള്ള ലേറ്റ് മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത് തുടർന്ന് അഞ്ചൽ പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് അഞ്ചൽ സി.ഐ സൈജുനാഥ്, എസ്.ഐ ജോൺസൺ, ശ്രീജു എന്നിവരുടെ നേതൃത്വത്തിൽ ഇങ്ക്വോസ്റ്റ് നടപടി പൂർത്തിയാക്കി മൃദദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പളളി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. മരിച്ച് കിടന്ന സലീനയുടെ അടുത്ത് മണ്ണണ്ണ കുപ്പിയും തീപ്പെട്ടിയും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഷുഗർ ഉൾപ്പെടെയുളള രോഗങ്ങൾക്ക് ചികിൽസയിൽ കഴിഞ്ഞ് വന്ന സലീന ആത്മഹത്യ ചെയ്തതാഗാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തും മെന്ന് അഞ്ചൽ സി.ഐ സൈജുനാഥ് പറഞ്ഞു.