സ്വർണ്ണ കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേര് പറയാൻ സ്വപ്നയെ ഇ.ഡി നിർബന്ധിച്ചുവെന്ന നിർണ്ണായക മൊഴി നൽകി എസ്കോർട്ട് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ സിവിൽ പൊലീസ് ഓഫീസർ.
ചോദിക്കുന്ന ചോദ്യങ്ങളിൽ കൂടുതലും മുഖ്യമന്ത്രിയുടെ പേര് പലപ്പോഴും ഫോഴ്സ് ചെയ്ത് പറയിപ്പിക്കുന്ന തരത്തിലുള്ളതാണെന്നും. സ്വപ്നയെ നിർബന്ധിച്ച് മൊഴി പറയിപ്പിക്കുന്നത് കേട്ടിട്ടുണ്ട് താനെന്നും. ഇനിയൊരു ഉന്നതനെ ഇവിടെ കൊണ്ടിരുത്തും എന്ന് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നതും കേട്ടു. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥർ ഇടക്കിടക്ക് ഫോണിൽ സംസാരിക്കുംമെന്നും അവർ മൊഴി നൽകി.
കൂടുതൽ സ്വാധീനം കൊടുത്ത് ചോദ്യം ചെയ്തത് രാധാകൃഷ്ണണനാണെന്നും മൊഴി പകർപ്പിൽ പറയുന്നു. ഇവർ മൊഴി നൽകിയത് സ്വപ്നയുടെ ശബ്ദരേഖ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ്.