കൊല്ലം ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ പൂർണമായും കത്തി നശിച്ചു.

0


ചടയമംഗലം :
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു  കാർ പൂർണമായും കത്തി നശിച്ചു. ചെറുവക്കൽ സെൻറ് ജോർജ് പള്ളിക്കു സമീപമാണ് അപകടം നടന്നത്. .ചെറുവക്കൽ  ആഷാടത്തിൽ അനീഷ് കുമാറിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 




ഇദ്ദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ സഹോദരന്റെ ഓപ്പറേഷൻ കഴിഞ്ഞ് തിരികെ കൂട്ടിക്കൊണ്ടു വരുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. അമ്പലംകുന്ന് മുതൽ വാഹനത്തിൽ പിൻഭാഗത്ത് പുക ഉണ്ടായിരുന്നു. എന്നാൽ വണ്ടിക്ക് അകത്തുള്ളവർ പിന്നീടാണ് പുക ശ്രദ്ധയിൽപ്പെട്ട വാഹനം നിർത്തിയത്. ഫയർഫോഴ്സ് എത്തി തീ കെടുത്തി. യാത്രക്കാർ സുരക്ഷിതരാണ്.

Tags

Post a Comment

0Comments
Post a Comment (0)