അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിന് സമീപം തീപിടുത്തം. - Anchalummoodu police station fire near old building

0

അഞ്ചാലുംമൂട് :
പോലീസ് സ്റ്റേഷൻ വളപ്പിൽ കൂട്ടിയിട്ടിരുന്ന കരിയിലയ്ക്ക് തീപിടിച്ചു. തിങ്കളാഴ്ച പകൽ 11.30-ഓടെയാണ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പഴയ കെട്ടിടത്തിന് സമീപം കൂട്ടിയിട്ടിരുന്ന കരിയിലയ്ക്ക് തീപിടിച്ചത്.

തീപടരുന്നത് കണ്ട് കൊല്ലം അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും മതിലിലുണ്ടായ വാഹനാപകടത്താലുണ്ടായ ഗതാഗതക്കുരുക്കിൽ അകപ്പെടുകയായിരുന്നു.

പോലീസ് സേനാംഗങ്ങളും സമീപത്തുണ്ടായിരുന്നവരും ചേർന്ന് തീ അണച്ചതിനാൽ നാശനഷ്ടം ഉണ്ടായില്ല. സമീപത്ത് പോലീസ് പിടികൂടിയ വാഹനങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയ്ക്കൊന്നും തീപിടിച്ചില്ല. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീ പൂർണമായി അണച്ചു.

Report credit : Mathrubhumi

Post a Comment

0Comments
Post a Comment (0)