അഞ്ചാലുംമൂട്ടിൽ രണ്ട് കുട്ടികളുടെ പഠനം മുടക്കി വൈദ്യുതി വകുപ്പ്.

0



അഞ്ചാലുംമൂട് : വൈദ്യൂതി കുടിശ്ശിക അടയ്ക്കാൻ മാർഗ്ഗമില്ലാത്തതിനാൽ വൈദ്യൂതി ബന്ധം വിശ്ചേദിച്ചു ഇതുമൂലം  രണ്ട് കുട്ടികളുടെ പഠനം മുടങ്ങിയിട്ട് മൂന്നാഴ്ച കഴിഞ്ഞു.

അഞ്ചാലുംമൂട് ഒറ്റപ്ലാവിള ഭാഗത്താണ്  രണ്ട് കുട്ടികളുടെ പഠനവും ഒരു കുടുംബത്തെയും മൂന്നാഴ്ച്ചയായി വൈദ്യൂതി ബിൽ ഇരുട്ടിലാക്കിയത്. കുട്ടികളുടെ മാതാവ് നിത്യവൃത്തിക്ക് വക കണ്ടെത്താനായി വീട്ടുജോലിയെടുക്കുകയാണ്.

എണ്ണായിരത്തിലധികമാണ് വൈദ്യുതി ബിൽ അതുമൂലം  വൈദ്യുതി വിശ്ചേധിച്ചു. ആകെയുള്ള ടി.വി, ഓൺലൈൻ  പഠനം കുട്ടികൾക്ക്  ഉറപ്പാക്കാനായി സന്നദ്ധ സംഘടന നൽകിയതാണ്. അഞ്ചാലുംമൂട് ജനമൈത്രി പോലീസിൻ്റെ ബിറ്റ് വിസിറ്റിലാണ് ഇക്കാര്യം പുറത്തറിഞ്ഞത്, ഉടൻ തന്നെ അധികാരികളുമായി ബന്ധപ്പെടുകയും ഗഡുക്കളായി തുകയടയ്ക്കാനുള്ള സംവിധാനം ഒരുക്കാമെന്ന് അറിയിക്കുകയും ചെയ്തു. പക്ഷെ എങ്കിലും എങ്ങനെയാണ് അവർക്കത് അടയ്ക്കാൻ കഴിയുക.......?


വായിക്കുന്നവരോട് ഞങ്ങൾക്കും ചോദിക്കാനുള്ളത്....
Tags

Post a Comment

0Comments
Post a Comment (0)