ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രതിയെ മുഹമ്മദ് അലി ചെറിയ വെളിനല്ലൂർ ഭാഗത്തു വെച്ച് നാട്ടുകാരുടെ വലയിൽ അകപ്പെട്ടു. നാട്ടുകാർ പ്രതിയെ ചടയമംഗലം പോലിസിന് കൈമാറി. കരിങ്ങന്നൂർ, ചെറിയ വെളിനല്ലൂർ ഭാഗങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ എത്തി കവർച്ച നടത്തുന്ന സംഘത്തിൽ പെട്ടയാളാണ് മുഹമ്മദ് അലി.
ഈ സംഘത്തിൽപ്പെട്ടവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഒരു വർഷം മുൻപ് ബൈക്കിലെത്തി ജോലി കഴിഞ്ഞു മടങ്ങിയ വീട്ടമ്മയുടെ മാല പൊട്ടിക്കുകയും അവരെ ആക്രമിക്കുകയും ചെയ്തിരുന്നു അതീവ ഗുരുതര പരിക്കുകളോടെ വീട്ടമ്മയെ കൊട്ടിയം എൻ. എസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഇവർ കരുനാഗപ്പള്ളി കൊല്ലം ഭാഗങ്ങളിൽ കവർച്ച നടത്തുന്ന സംഘമാണെന്ന് നാട്ടുകാർ പോലീസിനെ അറിയിച്ചു
# ഹോക്സ് വ്യൂ മീഡിയ ( sibi )