കൊല്ലം : കൊട്ടിയം മൈലക്കാട് സ്വദേശിനിയായ പതിനാലുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കാമുകന് പിന്നാലെ പെൺകുട്ടിയുടെ പിതാവും അറസ്റ്റിൽ. പെൺകുട്ടിയെ പൊലീസിന്റെ സഹായത്തോടെ കൗൺസിലിംഗിന് വിധേയയാക്കിയപ്പോഴാണ് പിതാവിന്റെ നിരന്തര പീഡനങ്ങൾ വ്യക്തമാക്കിയത്. തുടർന്ന് ഇന്നലെ രാത്രി പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സഹോദരന്റെ സുഹൃത്ത് അടുപ്പം നടിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു. പെൺകുട്ടി ഗർഭിണി ആയതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടന്ന് കാമുകൻ നൗഷാദിനെ ചാത്തന്നൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാൻഡിൽ ആണ്. തുടർ അന്വേഷണത്തിലാണ് പിതാവിന്റെ പീഡനവും പുറത്തറിഞ്ഞത്. ചാത്തന്നൂർ സിഐ ഡി. അനീഷിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം. കൊല്ലം ഡീസന്റ്മുക്ക് സ്വദേശികൾ ആണ് പെൺകുട്ടിയുടെ കുടുംബം. ഒരു വർഷമായി മൈലക്കാട് വാടകക്ക് താമസിക്കുകയാണ്.