മുന്നണി മാറ്റത്തിന് മുന്നോടിയായി പാർട്ടി പ്രഖ്യാപിച്ച് മാണി സി കാപ്പൻ.

0

ഇടതുപക്ഷത്തിനൊപ്പം നിന്ന എൻസിപി വിട്ട മാണി. സി. കാപ്പൻ പക്ഷം പുതിയ പാർട്ടി പ്രഖ്യാപിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്നാണ് പാർട്ടിക്ക് നൽകിയിരിക്കുന്ന പേര്. മുന്നണി മാറ്റത്തിന് മുന്നോടിയായിട്ടാണ് പുതിയ പാർട്ടിയുടെ രൂപീകരണം നിലവിൽ മാണി. സി. കാപ്പൻ തന്നെയാണ് പാർട്ടി പ്രസിഡന്റ്.

ഔദ്യയോഗികമായാണ് പാർട്ടിയുടെ രുപീകരണം പ്രസ്സ് മീറ്റിലൂടെ അറിയിച്ചത് ഇതിനോടൊപ്പം തൻ്റെ പുതിയ പാർട്ടിയുടെ സംസ്ഥാന ഭാരവാഹികളേയും ജില്ലാ പ്രസിഡന്റുമാരേയും മാണി. സി. കാപ്പൻ പ്രഖ്യാപിച്ചു. എന്നാൽ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ ബാക്കിയുണ്ടെന്നും അവ ഉടൻ പൂർത്തിയാക്കുമെന്ന് കാപ്പൻ പറഞ്ഞു. യുഡിഎഫിന്റെ ഘടകകക്ഷിയായി നിൽക്കാനുള്ള നയം കാപ്പൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ പാലായ്ക്ക് പുറമേ രണ്ട് സീറ്റുകൾ കൂടി NCK യ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ടതായും പാർട്ടി പ്രസിഡൻ്റ് മാണി. സി. കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു.

Post a Comment

0Comments
Post a Comment (0)